Tuesday, May 18, 2021
Home Newsfeed മാസപ്പിറവിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ഖത്തര്‍ ഔഖാഫ് ട്വീറ്റ് നീക്കം ചെയ്തു

മാസപ്പിറവിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ഖത്തര്‍ ഔഖാഫ് ട്വീറ്റ് നീക്കം ചെയ്തു

ദോഹ: ചൊവ്വാഴ്ച്ച ഖത്തറില്‍ റമദാന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ് ഖത്തര്‍ ഔഖാഫ് മന്ത്രാലയം നീക്കം ചെയ്തു. നാളെ മാസപ്പിറവി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഔഖാഫ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്.

ഇന്ന് മാസപ്പിറവി കണ്ടില്ലെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച റമദാന്‍ 1 ആയിരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, പിന്നീട് ആ പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു.

റജബ് അവസാനിച്ച് ശഅ്ബാന്‍ ആരംഭിച്ച തിയ്യതി സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് ഇതിന് കാരണം. റജബ് 29 മാത്രമാണോ ഉണ്ടായിരുന്നത് അതോ 30 ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ആരും തെളിവ് ഹാജരാക്കിയിട്ടില്ലെന്നും അതു കൊണ്ട് തന്നെ നാളെയും മാസപ്പിറവി നിരീക്ഷിക്കുമെന്നും ഔഖാഫ് ട്വിറ്ററില്‍ അറിയിച്ചു.
ALSO WATCH

Most Popular