Tuesday, May 18, 2021
Home Gulf Qatar അസിം ടെക്‌നോളജീസിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം നാട്ടിലേക്കു പറന്നു

അസിം ടെക്‌നോളജീസിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം നാട്ടിലേക്കു പറന്നു

ദോഹ: കൊറോണ കാരണം നാടണയാന്‍ പ്രയാസപ്പെട്ട പ്രവാസി മലയാളികള്‍ക്ക് സൗജന്യമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് അസീം ടെക്നോളജീസ്. ഗള്‍ഫ് മേഖലയിലെ പ്രമുഖ ടെക്നോളജി കമ്പനിയായ അസിം ടെക്നോളജീസ് ചാര്‍ട്ടര്‍ ചെയ്ത വിമാനം 175 യാത്രക്കാരുമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നു. ഇന്ന് പുലര്‍ച്ചെ 3.30നാണ് ഖത്തര്‍ എയര്‍വെയ്‌സ് വിമാനം യാത്രയായത്.

അസിം ടെക്‌നോളജീസിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം നാട്ടിലേക്കു പറന്നു

Posted by Gulf Malayaly on Friday, June 26, 2020

 

ജോലി നഷ്ടപ്പെട്ടും സാമ്പത്തിക പ്രയാസ കാരണങ്ങള്‍ കാരണവും നാട്ടിലേക്ക് ടിക്കറ്റെടുക്കാനാവാതെ നിരവധി മലയാളികള്‍ പ്രയാസപ്പെടുന്ന സാഹചര്യം മനസ്സിലാക്കി അവരെ സഹായിക്കേണ്ടത് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയാണെന്ന അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയുമായി കമ്പനി മുന്നോട്ടുവന്നതെന്ന് വിമാനം പുറപ്പെടുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തരകരോട് സംസാരിക്കവേ അസീം ടെക്നോളജിയുടെ ഫൗണ്ടറും സിഇഒയുമായ ഷഫീഖ് കബീര്‍ പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവരും ഗര്‍ഭിണികളും തുടങ്ങി തികച്ചും അര്‍ഹരായവരെയാണ് പരിഗണിച്ചത്. ഈ ദൗത്യം സാക്ഷാല്‍ക്കരിക്കുന്നതിന് സഹായിച്ച ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍, നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായ്, കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ എന്നിവരോട് സ്ഥാപനത്തിന് പ്രത്യേക നന്ദിയുണ്ടെന്ന് ഷഫീഖ് കബീര്‍ പറഞ്ഞു.

ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് ആദ്യമായാണ് ഒരു കമ്പനി കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായി സ്വന്തം ജീവനക്കാരെയല്ലാതെ ദുരിതമനുഭവിക്കുന്ന അര്‍ഹരായവരെ തികച്ചും സൗജന്യമായി ഇത്തരമൊരു ദൗത്യത്തിലൂടെ സ്വദേശത്ത് എത്തിക്കുന്നത്. ഇനിയും കൂടുതല്‍ യാത്രക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സാധ്യമാകുന്ന എല്ലാ സഹായങ്ങളുമായി അസീം ടെക്നോളജി ഇടപെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫിലെ വലിയ സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും മാതൃകയാവുകയാണ് അസീം ടെക്നോളജിയുടെ സിഇഒ ആലപ്പുഴ സ്വദേശി ഷഫീഖ് കബീര്‍.

ഖത്തര്‍ കള്‍ച്ചറല്‍ ഫോറം ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ അമ്പതോളം യാത്രക്കാരെ സ്പോണ്‍സര്‍ ചെയ്യുന്നതും അസീം ടെക്നോളജിയാണ്. കൊറോണ കാലം മികച്ച ബിസിനസ് അവസരങ്ങളാണ് ടെക്നോളജി മേഖലക്ക് നല്‍കുന്നതെന്നും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയാണ് സ്ഥാപനം മുന്നോട്ടുപോകുന്നതെന്നും ക്ളൗഡ് ഗുരു എന്നറിയപ്പെടുന്ന ഷഫീഖ് കബീര്‍ പറഞ്ഞു.

Most Popular