Thursday, September 23, 2021
Home Gulf Qatar ബി2ബി ചാര്‍ട്ടര്‍ ചെയ്ത വിമാനം ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്രയായി

ബി2ബി ചാര്‍ട്ടര്‍ ചെയ്ത വിമാനം ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്രയായി

ദോഹ: കോവിഡ് മൂലം ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഖത്തറിലെ ഇന്ത്യന്‍ സംരഭകരുടെ കൂട്ടായ്മയായ ബിസിനസ് ടു ബിസിനസ്(B2B) ചാര്‍ട്ടര്‍ ചെയ്ത വിമാനം യാത്രയായി. ദോഹയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം ഇന്ന് രാവിലെ 10.15നാണ് പുറപ്പെട്ടത്.

രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 180 യാത്രക്കാരാണ് ബി2ബി ചാര്‍ട്ടര്‍ വിമാനത്തില്‍ യാത്രയായത്. ജോലി നഷ്ടപ്പെട്ട 31 പേര്‍, അടിയന്തര ചികില്‍സ ആവശ്യമുള്ള 17 പേര്‍, പ്രായമായ 15 പേര്‍, മൂന്ന് ഗര്‍ഭിണികള്‍ എന്നിവര്‍ യാത്രക്കാരിലുണ്ട്. ആറ് പേര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കിയതായി പ്രസിഡന്റ് മുഹമ്മദ് കല്ലാട്ട് പറഞ്ഞു. ഗോ മുസാഫിര്‍ ട്രാവല്‍സിന്റെ സഹായത്തോടെയാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. സെക്രട്ടറി ടെന്നി ടി കെ, അബ്ദുല്‍ ഗഫൂര്‍, റാസിഖ് അഷ്‌റഫ്, രാജേഷ് വിസി, സിബി കെ സൈദു, ഗോ മുസാഫിര്‍ ട്രാവല്‍സ് ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു എന്നിവര്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കി.

വെറും നാലു ദിവസങ്ങൾ കൊണ്ട്‌ നിശ്ചയിച്ച പ്രകാരം ചാർട്ടേർഡ്‌ വിമാനം ഒരുക്കുന്നതിന്ന് സഹായിച്ച ഐ സി ബി എഫ്‌ പ്രസിഡണ്ട്‌ പി എൻ ബാബുരാജ്‌, നിശബ്ദ സാമ്പത്തിക സാമൂഹ്യ പ്രവർത്തകൻ ഡോ: മോഹൻ തോമസ്‌, മഹേഷ്‌ ഗൗഡ എന്നിവർക്ക്‌ പ്രതേകം നന്ദി രേഖപ്പെടുത്തുന്നതായി മുഹമ്മദ്‌ കല്ലാട്ടും, ഗോ മുസാഫിർ ട്രാവൽസ്‌ ജനറൽ മാനേജർ ഫിറോസ്‌ നാട്ടുവും അറിയിച്ചു

B2B Chartered flight departed


 

Most Popular