ദോഹ: ഖത്തറിലെ ഇന്ത്യന്‍ സംരഭകരുടെ കൂട്ടായ്മയായ ബിസിനസ് ടു ബിസിനസ്(B2B) സമകാലിക സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത മോട്ടിവേഷനല്‍ സ്പീക്കര്‍ മധുഭാസ്കര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രധാനമായും സംരംഭകരെയും ബിസിനസ് പ്രൊഫഷനലുകളെയും ലക്ഷ്യമിട്ടാണ് ബിസിനസ് ഫോര്‍ ദി ന്യൂ വേള്‍ഡ് എന്ന പേരിലുള്ള വെബിനാര്‍. മെയ് 16ന് ശനിയാഴ്ച്ച രാവിലെ 11 മണിക്കാണ് പരിപാടി. സൂം ആപ്ലിക്കേഷനില്‍ 86559494617 എന്ന ഐഡി നമ്പര്‍ ഉപയോഗിച്ച് ജോയിന്‍ ചെയ്യാവുന്നതാണ്.