Sunday, May 16, 2021
Home Ediotrs Pick പെനിന്‍സുല മാതൃകയില്‍ വെബ്‌സൈറ്റ് ഉണ്ടാക്കി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു

പെനിന്‍സുല മാതൃകയില്‍ വെബ്‌സൈറ്റ് ഉണ്ടാക്കി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു

ദോഹ: ഖത്തറിലെ പ്രമുഖ ദിനപത്രമായ ദി പെനിന്‍സുലയുടെ ലോഗോയും ഡിസൈനും ഉപയോഗിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു. പെനിന്‍സുലയുടെ അതേ മാതൃകയില്‍ വെബ്‌സൈറ്റ് സൃഷ്ടിച്ചാണ് ഖത്തറിനെതിരായും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. https://thepeninsulaqatar.com/ അല്ലെങ്കില്‍ https://thepeninsula.qa എന്നീ രണ്ട് ലിങ്കുകള്‍ മാത്രമാണ് പെനിന്‍സുലയുടേതെന്നും അല്ലാത്തവയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

പെനിന്‍സുല വെബ്‌സൈറ്റിന്റെ അതേ മാതൃകയില്‍ ഉള്ള മെനു ബാറും ലോഗോയും വ്യാജ വാര്‍ത്തകളില്‍ ഉപയോഗിക്കുന്നുണ്ട്. ചില വാര്‍ത്തകള്‍ക്ക് അകത്ത് അല്‍ജസീറ ലോഗോയും ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് പെനിന്‍സുല മുന്നറിയിപ്പ് നല്‍കി.
Beware of fake page showing incorrect news from The Peninsula
ALSO WATCH

Most Popular