Tuesday, June 15, 2021
Home Newsfeed ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വന്‍തോതില്‍ കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 389 പേര്‍ക്കു മാത്രം

ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വന്‍തോതില്‍ കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 389 പേര്‍ക്കു മാത്രം

ദോഹ: ഖത്തറില്‍ ഇന്ന് 389 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,063 പേരാണ് രോഗമുക്തി നേടിയത്. 292 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 97 പേര്‍. 8,954 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 6 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 43, 51, 55, 57, 66, 69 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 508. രാജ്യത്ത് ഇതുവരെ 2,01530 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 210,992. ഇന്ന് 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 489 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 26,080 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 1,813,240 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.

Most Popular