Saturday, July 24, 2021
Home Business ഖത്തറില്‍ ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പ്രവര്‍ത്തനമാരംഭിച്ചു

ഖത്തറില്‍ ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: സ്വര്‍ണാഭരണങ്ങളുടെ മികച്ച കളക്ഷനുകളൊരുക്കി ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഖത്തറിലെ അല്‍ഖോറില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ഖോര്‍ സഫാരി മാളിലാണ് പുതിയ ഷോറൂം തുറന്നത്.

ശുദ്ധമായ സ്വര്‍ണത്തിന്റെ സവിശേഷ ശേഖരവുമായാണ് ബിസ്മി ഗോള്‍ഡ് ഷോറൂം തുറന്നിരിക്കുന്നത്. അല്‍ഖോര്‍ സഫാരി മാളില്‍ ആരംഭിച്ച ഷോറൂമില്‍ പാരമ്പര്യത്തിന്റെ പ്രൗഡിയും ആധുനികതയുടെ പുതുമയും ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത മോഡലുകളില്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ ലഭ്യമാണ്.

സഫാരി മാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ സ്പോണ്‍സര്‍ ഇസ്സ ഇബ്രാഹിം പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പണിക്കൂലി പരമാവധി കുറച്ച് പുതുമയാര്‍ന്ന കളക്ഷനുകളാണ് തുടക്കത്തില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് ബിസിമി ഗോള്‍ഡ് സിഇഒ മുഹമ്മദ് മൃണാള്‍ സെന്‍ പറഞ്ഞു.

ലോകോത്തര ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയിലുള്ള ആഭരണങ്ങളാണ് ബിസ്മി ഗോള്‍ഡ് നല്‍കുന്നതെന്ന് ഡയറക്ടര്‍ ജാഫര്‍ പറഞ്ഞു. 22 കാരറ്റ്, ഇറ്റാലിയന്‍ ഡിസൈനിലുള്ള 18 കാരറ്റ് ആഭരണങ്ങള്‍, ഡയമണ്ട്സ് തുടങ്ങിയവ ഉപഭോക്താക്കള്‍ക്കിണങ്ങിയ നല്ല ഡിസൈനില്‍ ലഭ്യമാണ്. വരുന്ന ആഴ്ച്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക ഓഫറുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സഫാരി മാള്‍ പ്രതിനിധി അബ്ദുല്‍ ഫത്താഹ്, ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഡയറക്ടര്‍മാരായ അബ്ദുല്‍ മജീദ്, അബ്ദുല്‍ റഷീദ്, ജമാല്‍, അഷ്റഫ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Most Popular