Sunday, June 20, 2021
Home Gulf Qatar തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ രക്തദാന ക്യാമ്പ്

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ രക്തദാന ക്യാമ്പ്

ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു കൊണ്ട്, ഹമദ് ബ്ലഡ് ഡൊണേഷന്‍ യൂണിറ്റില്‍ വെച്ച് മാര്‍ച്ച് 5ന് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി തങ്ങളുടെ 23)മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടാനുബന്ധിച്ചും, പോറ്റമ്മയായ ഈ നാടിനോടുള്ള സ്‌നേഹ സൂചകമായും എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന ക്യാമ്പ് ദാതാക്കളുടെ എണ്ണം കൊണ്ട് എന്നും ഖ്യാതി നേടിയിട്ടിയുള്ളവയാണ്. കോവിഡിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട്, എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചു കൊണ്ടാണ് പ്രതികൂലമായ കാലാവസ്ഥ ആയിരുന്നിട്ട് പോലും 400ല്‍ അധികം ആളുകളെ ദാനത്തിന് സന്നദ്ധരായി എത്തിച്ചതും, 350 ഓളം പേര്‍ക്ക് രക്തദാനം നിര്‍വ്വഹിക്കുവാന്‍ അവസരമൊരുക്കിയതും. ക്യാമ്പിനോട് അനുബന്ധിച്ചു നടന്ന ഹൃസ്വമായ പൊതുചടങ്ങിന് വേദി പ്രസിഡന്റ് ശ്രി അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കുകയും, ICBF പ്രസിഡന്റ് ശ്രി സിയാദ് ഉസ്മാന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ജനറല്‍ സെക്രടറി ശശീധരന്‍, ട്രെഷറര്‍ ശ്രീനിവാസന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ മുസ്തഫ, ജയന്‍, റസ്സാഖ്, ജനറല്‍ കോഓര്‍ഡിനേറ്റര്‍ എ. കെ. നസീര്‍ എന്നിവര്‍ക്ക് പുറമെ സെന്‍ട്രല്‍ കമ്മിറ്റി, സബ് കമ്മിറ്റി, സെക്ടര്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ക്യാമ്പിന് നേതൃത്വം നല്‍കുകയും, വേദി ഉപദേശക സമിതി അംഗങ്ങളായ മുന്‍ ICC പ്രസിഡന്റ് ശ്രി എ. പി. മണികണ്ഠന്‍, പെട്രോസെര്‍വ് എം. ഡി. ശ്രി വി. എസ്. നാരായണന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ചെയ്തു.

 

Most Popular