Monday, June 21, 2021
Home Newsfeed കോവിഡിനെതിരെ ഒരുമാസത്തിനകം സമൂഹ പ്രതിരോധശേഷി കൈവരിക്കുമെന്നു ഖത്തർ

കോവിഡിനെതിരെ ഒരുമാസത്തിനകം സമൂഹ പ്രതിരോധശേഷി കൈവരിക്കുമെന്നു ഖത്തർ

ദോഹ: കോവിഡിനെതിരെ ഒരുമാസത്തിനകം സമൂഹ പ്രതിരോധശേഷി കൈവരിക്കുമെന്നു ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിന്റെ സാമ്പത്തീക വളർച്ചയും അവസരങ്ങളുമെന്ന വിഷയത്തിൽ സംസാരിക്കവെയാണ് പബ്ലിക് ഹെൽത്ത് ഡയറക്ടർ മുഹമ്മദ് ബിൻ ഹമദ് അൽ ഥാനി ഇക്കാര്യം സൂചിപ്പിച്ചത്. ലോക രാജ്യങ്ങളിൽ ഹെർഡ്‌ ഇമ്മ്യൂണിറ്റി സ്വന്തമാക്കുന്ന ആദ്യ രാജ്യങ്ങളുടെ കൂട്ടത്തിലായിരിക്കും ഖത്തർ എന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ നിയന്ത്രണങ്ങൾ താമസിയാതെ നീക്കും, വൈകാതെ സാധാരണ ജീവിതം സാധ്യമാകുമെന്നും വളരെ ഊർജിതമായ രീതിയിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഖത്തർ അറിയിച്ചു.

Most Popular