Sunday, May 16, 2021
Home Gulf Qatar സ്വന്തമായി ഗെയിമിങ് പിസി നിര്‍മിക്കാം; സറ്റാര്‍ടെക് സ്റ്റോര്‍ ഖത്തര്‍ പരിശീലനം നല്‍കുന്നു

സ്വന്തമായി ഗെയിമിങ് പിസി നിര്‍മിക്കാം; സറ്റാര്‍ടെക് സ്റ്റോര്‍ ഖത്തര്‍ പരിശീലനം നല്‍കുന്നു

ദോഹ: ഖത്തറിലെ പ്രമുഖ ഗാഡ്ജറ്റ് റീട്ടെയില്‍ സ്റ്റോര്‍ ആയ സ്റ്റാര്‍ടെക് സ്‌റ്റോര്‍ ഗെയിമിങ് പേഴ്‌സണല്‍ കംപ്യൂട്ടര്‍ അംസബ്ലിങില്‍ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 12ന് വൈകീട്ട് 4 മുതല്‍ 6 വരെ പേള്‍ ഖത്തറിലെ മറീന ബേയിലുള്ള ടവര്‍ 2ല്‍ ഉള്ള ഇന്നൊവേഷന്‍ കഫേയില്‍ ആണ് പരിപാടി. തുടക്കക്കാര്‍ക്ക് പോലും മനസ്സിലാക്കിയെടുക്കാവുന്ന വിധത്തില്‍ ഗെയിമിങിന് ആവശ്യമായ പിസി അസംബിള്‍ ചെയ്യുന്നതിനുള്ള സമ്പൂര്‍ണ പരിശീലനമാണ് നല്‍കുന്നത്. സ്റ്റാര്‍ടെക് സ്റ്റോറിലെ ഗെയിമിങ് സൊലൂഷന്‍സ് കള്‍സള്‍ട്ടന്റ് ജെയിംസ് ഹാലോവെ ക്ലാസിന് നേതൃത്വം നല്‍കും.

കംപ്യൂട്ടര്‍ ഗെയിമുകള്‍ക്ക് ആവശ്യമായ പിസി നിങ്ങളുടെ ആവശ്യത്തിന് അനുസൃതമായ രീതിയില്‍ അംസംബിള്‍ ചെയ്യാനും അപ്‌ഗ്രേഡ് ചെയ്യാനുമുള്ള പരിശീലനം ക്ലാസില്‍ ലഭിക്കും. 100 റിയാലാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഇതില്‍ 50 റിയാല്‍ സ്റ്റാര്‍ടെക്‌സ്റ്റോറില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ തിരിച്ചെടുക്കാവുന്നതാണ്. പരമാവധി 15 പേര്‍ക്കാണ് അവസരം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
Build Your Own Gaming PC – Live PC Building Session

Most Popular