Wednesday, September 22, 2021
Home Newsfeed ഖത്തറിലെ പ്രമുഖ ബാങ്കുകളില്‍ 100 ശതമാനം വരെ വിദേശ ഉടമസ്ഥതയ്ക്ക് അംഗീകാരം

ഖത്തറിലെ പ്രമുഖ ബാങ്കുകളില്‍ 100 ശതമാനം വരെ വിദേശ ഉടമസ്ഥതയ്ക്ക് അംഗീകാരം

ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കുകളിലുള്ള വിദേശ ഉടമസ്ഥത 100 ശതമാനം വരെയാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഖത്തര്‍ നാഷനല്‍ ബാങ്ക്(ക്യുഎന്‍ബി), ഖത്തര്‍ ഇസ്ലാമിക് ബാങ്ക്(അല്‍ മസ്‌റഫ്), കൊമേഴ്‌സ്യല്‍ ബാങ്ക്, മസ്‌റഫ് അല്‍ റയ്യാന്‍ എന്നിവയിലാണ് 100 ശതമാനം വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയത്.

നിലവിലെ കോവിഡ് സാഹചര്യം മന്ത്രിസഭാ യോഗത്തില്‍ ആരോഗ്യ മന്ത്രി അവതരിപ്പിച്ചു. കോവിഡ് മുന്‍കരുതലുകള്‍ തുടരാന്‍ യോഗത്തില്‍ തീരുമാനമായി. നഷ്ടപ്പെട്ട വസ്തുക്കളും അവകാശികളില്ലാത്ത പണവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച നടപടികള്‍ നിയന്ത്രിക്കുന്ന കരട് നിയമത്തിനും യോഗം അംഗീകാരം നല്‍കി.

 

Most Popular