Friday, July 23, 2021
Home Ediotrs Pick ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രിസഭ; റസ്റ്റൊറന്റുകളിലും പുറത്ത് ഒത്തുകൂടുന്നതിനും നിയന്ത്രണം; ഓഫിസുകളില്‍ 80...

ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രിസഭ; റസ്റ്റൊറന്റുകളിലും പുറത്ത് ഒത്തുകൂടുന്നതിനും നിയന്ത്രണം; ഓഫിസുകളില്‍ 80 ശതമാനം പേര്‍ മാത്രം

ദോഹ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഖത്തര്‍ മന്ത്രിസഭാ യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ നടപ്പില്‍ വരുന്ന നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്.

റസ്റ്റൊറന്റുകള്‍
ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റൊറന്റുകള്‍ക്കും കഫേകള്‍ക്കും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവയ്ക്ക് 15 ശതമാനം. ഔട്ട്‌ഡോള്‍ ഭക്ഷണശാലകളില്‍ 30 ശതമാനം

സാമൂഹിക ഒത്തുചേരല്‍
വീടുകളിലും മജ്‌ലിസുകളിലും ഇന്‍ഡോര്‍ ഒത്തുചേരല്‍ നിരോധിച്ചു. പുറത്തുള്ള ഒത്തുചേരലുകളില്‍ അഞ്ചുപേര്‍ മാത്രം. ഒരേവീട്ടിലുള്ള അംഗങ്ങള്‍ക്ക് വിന്റര്‍ ക്യാമ്പുകളില്‍ ഒത്തുചേരുന്നതില്‍ വിലക്കില്ല. വിവാഹങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.

ബീച്ചുകളും പാര്‍ക്കുകളും
പരമാവധി രണ്ടുപേര്‍ക്കോ ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ക്കോ മാത്രമേ ദോഹ കോര്‍ണിഷിലും ബീച്ചുകളിലും പബ്ലിക് പാര്‍ക്കുകളിലും ഒത്തുകൂടാന്‍ അനുമതി ഉള്ളു. കളിസ്ഥലങ്ങളിലും ഇത് ബാധകമാണ്.

വാണിജ്യ സമുഛയങ്ങള്‍
വാണിജ്യ സമുഛയങ്ങളുട പരമാവധി ശേഷി 30 ശതമാനമാക്കി ചുരുക്കി. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശനമില്ല. ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ പരമാവധി ശേഷി 30 ശതമാനം. ബ്യൂട്ടിസലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും 30 ശതമാനം ശേഷിയില്‍. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും അടച്ചിടും.

പള്ളികള്‍
പള്ളികളില്‍ സാധാരണ നമസ്‌കാരങ്ങളും ജുമുഅ പ്രാര്‍ഥനയും പതിവ് പോലെ നടക്കും.

സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ ഓഫിസുകളും
സര്‍ക്കാര്‍ ഓഫിസുകളിലും സ്വകാര്യ ഓഫിസുകളിലും 80 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാര്‍ പാടില്ല. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി തുടരണം.

 

Most Popular