Thursday, September 23, 2021
Home Gulf Qatar ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകളില്‍ വെള്ളിയാഴ്ച്ച മുതല്‍ എമര്‍ജന്‍സി സേവനം മാത്രം

ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകളില്‍ വെള്ളിയാഴ്ച്ച മുതല്‍ എമര്‍ജന്‍സി സേവനം മാത്രം

ദോഹ: ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ഏപ്രില്‍ 2 വെള്ളിയാഴ്ച്ച മുതല്‍ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യം മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തി. അടിയന്തര സേവനങ്ങള്‍ക്കു പുറമേയുള്ള ചില സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കാനും മന്ത്രിസഭ അനുമതി നല്‍കി.

Most Popular