Wednesday, September 22, 2021
Home Newsfeed ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: ഖത്തറില്‍ നിലവിലുള്ള കോവിഡ് മുന്‍കരുതലുകളും നടപടിക്രമങ്ങളും തുടരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ മന്ത്രി നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വിവരിച്ചു. തുടര്‍ന്നാണ് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.

ഖത്തര്‍ എക്കോണമിക് ഫോറത്തില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നടത്തിയ പ്രഭാഷണത്തെ മന്ത്രിസഭാ യോഗം പ്രകീര്‍ത്തിച്ചു. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വിവേചനമില്ലാത്ത രീതിയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് അമീര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ അസോസിയേഷന്റെ(ഫിഫ) ട്രേഡ്മാര്‍ക്ക്, പകര്‍പ്പവകാശം തുടങ്ങിയവ സംരക്ഷിക്കുന്നതിനുള്ള കരട് നിയമം രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
ALSO WATCH

Most Popular