Sunday, September 26, 2021
Home Gulf Qatar തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി

തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി

ദോഹ: പ്രവാസികള്‍ക്കു നാട്ടിലേക്കു പോകാനുള്ള പ്രത്യേക വിമാനത്തില്‍ സീറ്റ് ഒപ്പിച്ച് തരാന്‍ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടതായുള്ള നിരവധി പരാതികള്‍ എംബസിക്ക് ലഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വാങ്ങുമ്പോള്‍ മാത്രമാണ് പണം നല്‍കേണ്ടത്. അല്ലാതെ ഒരിടത്തും നാട്ടിലേക്കു പോകുന്നതിനായി പണം നല്‍കേണ്ടിതില്ലെന്ന് എംബസി അറിയിച്ചു.

Most Popular