Tuesday, May 11, 2021
Home Gulf Qatar ഖത്തറില്‍ പത്തുലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ക്യാമ്പയിന്‍

ഖത്തറില്‍ പത്തുലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ക്യാമ്പയിന്‍

ദോഹ: ഖത്തറില്‍ പത്തുലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പദ്ധതിയാണ് മന്ത്രാലയം നടപ്പാക്കുന്നത്.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു ദശലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ പൊതു പാര്‍ക്കുകള്‍ വകുപ്പ് വ്യാഴാഴ്ച രാവിലെ ലെഗ്റ്റൈഫിയ ഗാര്‍ഡനില്‍ സംഘടിപ്പിച്ച തൈ നടല്‍ കാമ്പയിനില്‍ ഖത്തറിലെ യുഎസ്, എത്യോപ്യ, മെക്സിക്കോ, ടാന്‍സാനിയ, കാനഡ എന്നീ എംബസികള്‍ പങ്കെടുത്തത് സംഘാടകര്‍ക്ക് ആവേശമായി. മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് ക്യാമ്പയിന്‍ സംഘടപ്പിച്ചിരിക്കുന്നത്.

Most Popular