Wednesday, May 12, 2021
Home Newsfeed ദോഹ നഗരത്തില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കി തുടങ്ങി

ദോഹ നഗരത്തില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കി തുടങ്ങി

ദോഹ: നഗരസൗന്ദര്യത്തെ ബാധിക്കുന്ന രീതിയില്‍ ദോഹയിലെ വിവിധ ഭാഗങ്ങളില്‍ പൊടിപിടിച്ച നിലയില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വാഹനങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നീക്കം ചെയ്തു തുടങ്ങി. ഡിപാര്‍ട്ട്‌മെന്റ് ഓഫ് മെക്കാനിക്കല്‍ എക്യുപ്‌മെന്റ്, ജനറല്‍ ക്ലീന്‍ലിനസ് എന്നിവയുമായി സഹകരിച്ചാണ് നടപടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന മുഴുവന്‍ വാഹനങ്ങളും നീക്കം ചെയ്യുന്നതിനുള്ള കാംപയിന്‍ ഒരു മാസം നീളുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നായി 2021 ജനുവരി ആദ്യം മുതല്‍ 2000ഓളം വാഹനങ്ങളാണ് നീക്കം ചെയ്തത്.

Most Popular