Sunday, June 20, 2021
Home Newsfeed പെരുന്നാള്‍ അവധി ദിനങ്ങളില്‍ കാഷ് ഇടപാടുകള്‍ ലഭ്യമാവുമെന്ന് ഖത്തര്‍ ഇസ്ലാമിക് ബാങ്ക്

പെരുന്നാള്‍ അവധി ദിനങ്ങളില്‍ കാഷ് ഇടപാടുകള്‍ ലഭ്യമാവുമെന്ന് ഖത്തര്‍ ഇസ്ലാമിക് ബാങ്ക്

ദോഹ: മെയ് 12 ബുധനാഴ്ച്ച മുതല്‍ മെയ് 16 ഞായറാഴ്ച്ച വരെയാണ് പെരുന്നാള്‍ അവധി ദിനങ്ങളെന്ന് ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ഇടപാടുകാരെ അറിയിച്ചു. എന്നാല്‍, ക്യു മാളിലുള്ള അല്‍ ഗറാഫ ബ്രാഞ്ച്, ദോഹ ഫെസ്റ്റിവല്‍ സിറ്റി ബ്രാഞ്ച്, ദാര്‍ അല്‍ സലാം മാള്‍ ബ്രാഞ്ച്, സിറ്റി സെന്റര്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ മെയ് 15, 16 തിയ്യതികളില്‍ കാഷ് ഇടപാടുകള്‍ മാത്രം ലഭ്യമാവുമെന്ന് ബാങ്ക് അറിയിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും സേവനം. മെയ് 17 തിങ്കളാഴ്ച്ച മുതല്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കും.

എല്ലാ ബാങ്കിങ് ഇടപാടുകള്‍ക്കും തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന് ഖത്തര്‍ ഇസ്ലാമിക് ബാങ്ക് അറിയിച്ചു. ഡെബിറ്റ് കാര്‍ഡുള്ള ആര്‍ക്കും തങ്ങളുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഇടപാട് നടത്താവുന്നതാണ്.

Most Popular