Tuesday, September 21, 2021
Home Newsfeed സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ 100 ശതമാനം വിജയവുമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ 100 ശതമാനം വിജയവുമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

ദോഹ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെന്ന പോലെ ഇന്ന് പ്രഖ്യാപിച്ച 10ാം തരം പരീക്ഷയിലും ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ മികച്ച വിജയം നേടി. ഉയര്‍ന്ന മാര്‍ക്കുകള്‍ നേടിയ വിദ്യാര്‍ഥികളെ അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും അഭിനന്ദിച്ചു.

ഡിപിഎസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍
dps modern indian school 10th toppers

ഡിപിഎസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 355 പേരില്‍ 100 ശതമാനവും പാസായി. ഗൗതമി ഗിരീഷ് വര്‍മ, തീര്‍ത്ഥ അരവിന്ദ്(99.8%) എന്നിവര്‍ സ്‌കൂള്‍ ടോപ്പര്‍മാരായി. തേജസ്വി മനോജ്, മിരാത്ത് കുപ്ത(99.6%) എന്നിവര്‍ രണ്ടാം സ്ഥാനവും, ദിയാ കൃഷ്ണ കുരൂര്‍, സമൃദ്ധി ഭരദ്വാജ്(99.2%) എന്നിവര്‍ മുന്നാം സ്ഥാനവും നേടി. 318 വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു.

എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍
MES Indian school cbse 10th toppers

എംഇഎസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 548ല്‍ മുഴുവന്‍ പേരും പാസായി. സെഹ്ല തെരുവത്ത് കല്ലുങ്ങല്‍ കബീര്‍(98.2%) ആണ് ടോപ്പര്‍. എഡ്വിന്‍ സിബി(98%), ഹുദ അഫ്രീന്‍(97.8%) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പേള്‍ സ്‌കൂള്‍
Pearl School cbse 10th toppers

പേള്‍ സ്‌കൂളില്‍ പത്താം തരം ആദ്യബാച്ച് തന്നെ മികച്ച വിജയം നേടിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. പരീക്ഷ എഴുതിയ 25 പേരില്‍ 100 ശതമാനമാണ് വിജയം. 9 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. സൗരവ് സതീഷ്, അനുഗ്രഹ പദ്മനാഭന്‍ ആശാറാണി, ഹരിഷ് രാജ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍
shanthi nikethan indian school cbse 10th toppers

ശാന്തിനികേതന്‍ സ്‌കൂളും 100 ശതമാനം വിജയം നേടി. ഗന്‍ഗ ചെക്കിവീട്ടില്‍(99.00%), നീലിമ ഷാജി(97.20%), മറിയം അബ്ദുല്‍ സലാം(96.20%) എന്നിവരാണ് സ്‌കൂള്‍ ടോപ്പര്‍മാര്‍.

ബിര്‍ള പബ്ലിക് സ്‌കൂള്‍
Birla public school cbse 10th toppers

ബിര്‍ള സ്‌കൂളില്‍ 518 പേരാണ് പരീക്ഷ എഴുതിയത്. 100 ശതമാനമാണ് വിജയം. ആദിത്യ കൃഷ്ണകുമാര്‍ നായര്‍(99%), അര്‍ണബ് ചക്രബര്‍ത്തി(98.8%), ആന്‍ സാജി മാത്യൂസ്(98.4%) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടി.

ഒലീവ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍
Olive international school cbse 10th toppers

ഒലീവ് സ്‌കൂളിലും പരീക്ഷ എഴുതിയ ആദ്യബാച്ചില്‍ മുഴുവന്‍ പേരും പാസായി. അലീഷ ബ്രിജിത്ത് ബിനു(93.8%) ആണ് സ്‌കൂള്‍ ടോപ്പര്‍. ഫാത്തിമ റിഫ(92.2 %), ആവില്‍ പ്രിന്റോ(90.6 %) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Most Popular