Saturday, June 12, 2021
Home Gulf Qatar പുതിയ ഐ എസ് സി പ്രസിഡന്റ് ഡോ.മോഹന്‍ തോമസിന് ചാലിയാര്‍ ദോഹ സ്വീകരണം നല്‍കി

പുതിയ ഐ എസ് സി പ്രസിഡന്റ് ഡോ.മോഹന്‍ തോമസിന് ചാലിയാര്‍ ദോഹ സ്വീകരണം നല്‍കി

ദോഹ: ഇന്ത്യന്‍ എംബസ്സിയുടെ അപ്പക്‌സ് ബോഡി ആയ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ISC) പ്രസിഡന്റ് ആയി (ജനുവരി ഏഴിന് ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോ.മോഹന്‍ തോമസിന് വക്ര ഗ്രീന്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ചാലിയാര്‍ ദോഹ സ്വീകരണം നല്‍കി. ചാലിയാര്‍ ദോഹ മുഖ്യ രക്ഷാധികാരി ഷൗക്കത്തലി സാഹിബ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഫറോക്ക്, ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ട്രഷറര്‍ കേശവ് ദാസ് നിലംബൂര്‍, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, രതീഷ് കക്കോവ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്കായി ഒരു സ്‌പോര്‍ട്‌സ് ഫെസിലിറ്റി കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

മറുപടി പ്രസംഗത്തില്‍ ഡോ.മോഹന്‍ തോമസ്, ചാലിയാര്‍ ദോഹ നല്‍കിയ സ്വീകരണത്തിന്നും , അനുമോദനകള്‍ക്കും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു . ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സ്‌പോര്‍ട്‌സ് വികസനത്തിനായി പരമാവധി പരിശ്രമിക്കും എന്നും വാഗ്ദാനം ചെയ്തു . കൂടാതെ ഇന്ത്യന്‍ കമ്യൂണിറ്റിക്കു വേണ്ടി ഒരു കണ്‍വെന്‍ഷന്‍ സെന്ററും ഒരു ഗ്രൗണ്ടും നിലവില്‍ വരുത്താന്‍ വേണ്ടി ഇന്ത്യന്‍ എമ്പസിയുമായി സഹകരിച്ചു കൊണ്ടുള്ള ഒരു പദ്ധധിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Most Popular