ദോഹ: മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ഏഴാമത് ചാലിയാര്‍ സ്പോര്‍ട്സ് ഫെസ്റ്റ് നാലാംഘട്ട മത്സരമായ സൂപ്പര്‍ സിക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മുഖ്യാതിഥികളായി ഇന്ത്യന്‍ എംബസ്സിയുടെ അപ്പക്സ് ബോഡി ആയ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട (ഐസിസി ) ശ്രീ. പി എന്‍ ബാബുരാജ്, Indian Community Benevolent Forum – (ഐസിബിഎഫ്) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സിയാദ് ഉസ്മാന്, എന്നിവര്‍ സംബന്ധിച്ചു. ഓള്‍ഡ് ഐഡിയല്‍ സ്കൂളില്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ചാലിയാര്‍ ദോഹ മുഖ്യ രക്ഷാധികാരികളായ ഷൗക്കത്തലി TAJ, സിദീഖ് പുറായില്‍ , പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഫറോക്ക് എന്നിവര്‍ പൂച്ചെണ്ട് നല്കി അവരെ ആദരിച്ചു.
ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം,സ്പോര്‍ട്സ് വിംഗ് ചെയര്മാന് സിദ്ദീഖ് വാഴക്കാട്, കെഎംസിസി -സ്റ്റേറ്റ് ആക്ടിങ് സെക്രട്ടറി മുസ്തഫ എലത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ മത്സരങ്ങള്‍ക്ക് ഭാരവാഹികള്‍ ആയ ട്രഷറര്‍ കേശവ് ദാസ് നിലംബൂര്, രതീഷ് കക്കോവ്, രഘുനാഥ് ഫറോക്ക്, ജാബിര്‍ ബേപ്പൂര്‍, ലയിസ് കുനിയില്‍, സിദ്ദിഖ് CT ചെറുവാടി, ഇല്യാസ് ചെറുവണ്ണൂര്‍, അബി ചുങ്കത്തറ മുഹമ്മദ് സാബിഖ്, ഫറോക്ക് എന്നിവര്‍ നിയന്ത്രിച്ചു.
സൂപ്പര്‍ സിക്സ് ക്രിക്കറ്റ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞു. ക്വാര്‍ട്ടര്‍ , സെമി , ഫൈനല്‍ മത്സരങ്ങള്‍ മറ്റൊരു ദിവസം നടത്തുന്നതാണ്. സ്ഥലവും സമയവും വൈകാതെ അറിയിക്കുന്നതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.