Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മലയാളിയില്‍ നിന്ന് വന്‍തുക തട്ടി

ഖത്തറില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മലയാളിയില്‍ നിന്ന് വന്‍തുക തട്ടി

  • എംടിപി റഫീക്ക്‌

ദോഹ: ഖത്തറിലെ വക്‌റയില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ ആള്‍ മലയാളിയുടെ ഷോപ്പില്‍ നിന്ന് 47,000 റിയാല്‍ തട്ടിയെടുത്തു. വക്‌റ മുനിസിപ്പാലിറ്റി ഓഫിസിന്റെ സമീപത്ത് തന്നെയാണ് തട്ടിപ്പിനിരയായ സ്ഥാപനം.

മലയാളിയുടെ കടയില്‍ ഇന്നലെ രാവിലെയോടെ അറബ് വേഷത്തില്‍ എത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ കടയിലെ ജീവനക്കാരോട് അവിടെയുള്ള രേഖകളും പണവും കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രേഖകളും പണവുമായി ജീവനക്കാരനോട് തന്റെ കൂടെ മുനിസിപ്പാലിറ്റി ഓഫിസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റി ഓഫിസിന്റെ ഡോര്‍ വരെ എത്തിയ ഇയാള്‍ കൂടെ ജോലി ചെയ്യുന്ന മറ്റേ ജീവനക്കാരന്റെ ഐഡി കൂടി ആവശ്യപ്പെട്ടു. മറ്റെയാളുടെ ഐഡി ഓഫിസിലാണെന്ന് പറഞ്ഞപ്പോള്‍ അത് എടുത്തു കൊണ്ടുവരാന്‍ പറയുകയായിരുന്നു.

പണവും രേഖകളും വാങ്ങിയ തട്ടിപ്പുകാരന്‍ താന്‍ ഇവിടെ തന്നെയുണ്ടാവുമെന്ന് പറഞ്ഞ് മുനിസിപ്പാലിറ്റി ഓഫിസിനകത്തേക്ക് കയറി. ഐഡി എടുത്തു വന്നപ്പോഴേക്കും ഇയാള്‍ അപ്രത്യക്ഷനായിരുന്നു. മുനിസിപ്പാലിറ്റി ഓഫിസിലേക്ക് കയറുകയാണെന്ന വ്യാജേന ഇയാള്‍ മുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ നിയമ നടപടിക്കുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഷോപ്പ് ഉടമ ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

 

Most Popular