Wednesday, April 21, 2021
Home Gulf Qatar വാഹനത്തില്‍ രണ്ടുപേര്‍ മാത്രം; കുട്ടികളും എണ്ണത്തില്‍ ഉള്‍പ്പെടും

വാഹനത്തില്‍ രണ്ടുപേര്‍ മാത്രം; കുട്ടികളും എണ്ണത്തില്‍ ഉള്‍പ്പെടും

ദോഹ: ഖത്തറില്‍ സ്വകാര്യ വാഹനങ്ങളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു എന്ന നിയന്ത്രണത്തില്‍ കുട്ടികളും ഉള്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തര്‍ ടിവിയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ പോകുന്നതുപോലുള്ള വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ കുട്ടികളെ പുറത്തുകൊണ്ടുപോകാന്‍ പാടുള്ളു. വീടിന് പുറത്തിറങ്ങരുത് എന്നതാണ് അടിസ്ഥാനപരമായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Children also counted as passengers in a vehicle: Official


 

Most Popular