Friday, May 14, 2021
Home Gulf Qatar 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാളുകളില്‍ പ്രവേശിക്കരുതെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം; വെള്ളി, ശനി ദിവസങ്ങളില്‍...

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാളുകളില്‍ പ്രവേശിക്കരുതെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം; വെള്ളി, ശനി ദിവസങ്ങളില്‍ വാണിജ്യപ്രവര്‍ത്തനം ഉണ്ടാവില്ല

ദോഹ: മാളുകള്‍ ഉള്‍പ്പെടെയുള്ള ഷോപ്പിങ് കോംപ്ലക്‌സുകളിലും വ്യാപാര കേന്ദ്രങ്ങളിലും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ പ്രവേശിക്കരുതെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം. കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായി മാളുകളും മറ്റും ഇന്നലെ മുതല്‍ തുറന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

റസ്റ്റൊറന്റുകള്‍, ഫാര്‍മസികള്‍, ഭക്ഷ്യവസ്തു വില്‍പ്പനശാലകള്‍ പോലുള്ള അവശ്യ സേവനങ്ങള്‍ ഒഴികെ ബാക്കി വാണിജ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും വെള്ളി, ശനി ദിവസങ്ങളില്‍ ഉണ്ടാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. അതേ സമയം, വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത സമയപരിധി നിശ്ചയിച്ച മുന്‍തീരുമാനം മന്ത്രാലയം പിന്‍വലിച്ചു. ഇനി മുതല്‍ പ്രവര്‍ത്തി സമയം അതത് മാനേജ്‌മെന്റുകള്‍ക്ക് തീരുമാനിക്കാം.

Children below 12 won’t be allowed to enter shopping complexes: MoCI


 

Most Popular