Friday, July 23, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ കുട്ടികള്‍ക്ക് ക്വാറന്റീന്‍ വേണ്ട

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ കുട്ടികള്‍ക്ക് ക്വാറന്റീന്‍ വേണ്ട

ദോഹ: റെഡ് സോണില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഡിസ്‌കവര്‍ ഖത്തര്‍. ഇതു പ്രകാരം രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രക്ഷിതാക്കളുടെ കൂടെ രാജ്യത്തേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക്(16 വയസ്സ് വരെ) ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, ഇവര്‍ 7 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എന്നാല്‍ 16 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള മൈനറായ കുട്ടികള്‍ വാക്‌സിന്‍ എടുക്കാത്തവരാണെങ്കില്‍ അവര്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു.

രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പതിനെട്ടോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് ഉടന്‍ രാജ്യം വിടാമെന്നും തിരിച്ചുവരുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
Children of vaccinated parents ‘exempt from hotel quarantine’
ALSO WATCH

Most Popular