Saturday, May 15, 2021
Home Newsfeed 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്യുഎന്‍സിസിയില്‍ പ്രവേശനമില്ല

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്യുഎന്‍സിസിയില്‍ പ്രവേശനമില്ല

ദോഹ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രവേശനമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ക്യുഎന്‍സിസി കോവിഡ് വാക്‌സിനേഷന് വേണ്ടി നീക്കി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്കും മോഡേണ വാക്‌സിന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ഉപയോഗിക്കാനാണ് നിലവില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍ ഡിപാര്‍ട്‌മെന്റ് അംഗീകാരം നല്‍കിയിട്ടുള്ളത്. ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിക്കുകയുള്ളുവെന്ന് മന്ത്രാലയം ഈയിടെ അറിയിച്ചിരുന്നു.

ക്ഷണം ലഭിക്കാതെ തന്നെ വാക്‌സിനേഷന് വേണ്ടി നിരവധി പേര്‍ കുട്ടികളെയും മറ്റും കൂട്ടി വരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം പുതിയ വിശദീകരണം നല്‍കിയിരിക്കുന്നത്.
ALSO WATCH

Most Popular