Thursday, August 5, 2021
Home Entertainment 2022 ലോക കപ്പിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഹോളിവുഡ് ചിത്രം

2022 ലോക കപ്പിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഹോളിവുഡ് ചിത്രം

ചരിത്രത്തില്‍ ആദ്യമായി ഒരു ഫുട്‌ബോള്‍ ലോക കപ്പ് കളി തുടങ്ങുന്നതിന് ഒന്നര വര്‍ഷം മുമ്പേ സിനിമയുടെ ഭാഗമാവുന്നു. ക്രിസ് പ്രാറ്റിന്റെ ദി ടുമോറോ വാര്‍ എന്ന ഹോളിവുഡ് സിനിമയിലാണ് ഖത്തറില്‍ നടക്കുന്ന 2022 ലോക കപ്പിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2051ലേക്ക് സഞ്ചരിച്ച ടൈം ട്രവലര്‍മാര്‍ ഭൂമിയെ മുഴുവന്‍ നശിപ്പിക്കാനൊരുങ്ങുന്ന അന്യഗ്രഹ ജീവികളുടെ ആക്രമണത്തെ കുറിച്ച് മുന്നറയിപ്പ് നല്‍കുന്നതും അതിനെ നേരിടാന്‍ നായകനും സംഘവും ഭാവിയിലേക്ക് സഞ്ചരിക്കുന്നതുമാണ സിനിമയുടെ ഇതിവൃത്തം.

ക്രിസ് പ്രാറ്റിന്റെ കഥാപാത്രമായ ഡാന്‍ ഫോറസ്റ്റര്‍ 2022 ലോക കപ്പ് മല്‍സരം ടിവിയില്‍ കാണുന്നതിനിടെയാണ് ഭാവിയിലെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നത്. ലോക കപ്പ് മല്‍രത്തിന്റെ ദൃശ്യങ്ങള്‍ ഇടയ്ക്ക് തടസ്സപ്പെടുകയും ടൈം ട്രാവലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയുമാണ് ചെയ്യുന്ന.്

തന്റെ മകള്‍ക്ക് വേണ്ടി ഭാവിലോകത്തെ സംരക്ഷിക്കാന്‍ ഫോറസ്റ്റര്‍ മറ്റ് സൈനികര്‍ക്കും സിവിലിയന്‍മാര്‍ക്കുമൊപ്പം ഭാവിലോകത്തേക്ക് സഞ്ചരിക്കുകയും അന്യഗ്രഹജീവികളുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. ആസ്‌ത്രേലിയന്‍ നടി യുവോണ്‍ സ്ട്രഹോവ്‌സ്‌കി വേഷമിടുന്ന ശാസ്ത്രജ്ഞയുടെ സഹായത്തോടെ ഫോറസ്റ്റര്‍ ഇത് സാധ്യമാക്കുന്നത്. ഫോറസ്റ്ററുടെ പിതാവിന്റെ വേഷത്തില്‍ അമേരിക്കന്‍ നടന്‍ ജെ കെ സിമ്മണ്‍സ് ആണ് എത്തുന്നത്.

സിനിമയുടെ നിര്‍മാണത്തില്‍ ഖത്തറിലെ കത്താറ സ്റ്റുഡിയോസും പങ്കുവഹിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈംസില്‍ റിലീസ് ചെയ്ത ദി ടുമോറോ വാറിന്റെ നിര്‍മാണത്തില്‍ ചെറിയൊരു പങ്ക് വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കത്താറ സ്റ്റുഡിയോസ് ഇന്‍സറ്റഗ്രാമില്‍ കുറിച്ചു.

ജൂലൈ 2ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.
ALSO WATCH

Most Popular