Saturday, May 15, 2021
Home Newsfeed ഒത്തുചേരല്‍ ആര്‍ക്കൊക്കെ അനുവദനീയം; വ്യക്തത വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ഒത്തുചേരല്‍ ആര്‍ക്കൊക്കെ അനുവദനീയം; വ്യക്തത വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: വീടനകത്തോ പുറത്തോ ഒത്തുചേരുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഒത്തുചേരല്‍ സംബന്ധിച്ച് താഴെപറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബങ്ങള്‍ അല്ലാതെ ഇന്‍ഡോറില്‍ ഒത്തുചേരാന്‍ പാടില്ല

2. ഒരു വ്യക്തിക്കോ ഒരേ വീട്ടില്‍ താമസിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിനോ പാര്‍ക്കുകള്‍, ബീച്ചുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നതിനോ ഓട്ടം, നടത്തം, നീന്തല്‍, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിനോ തടസ്സമില്ല. എന്നാല്‍, ഇങ്ങിനെ പുറത്തു പോകുന്നവര്‍ അവിടെ എത്തുന്ന മറ്റുള്ളവരോടൊപ്പം കൂടിയിരിക്കാനോ പിക്‌നിക്കില്‍ ഏര്‍പ്പെടാനോ പാടില്ല.

3. താഴെ പറയുന്ന രണ്ട് വിഭാഗങ്ങള്‍ക്കു മാത്രമാണ് ഔട്ട്‌ഡോറില്‍ ഒത്തുചേരുന്നതിന് അനുമതിയുള്ളത്
-ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍
-സെക്കന്റ് ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയ അഞ്ച് പേരില്‍ കൂടാത്ത ആളുകള്‍
ALSO WATCH

 

Most Popular