Saturday, May 15, 2021
Home Gulf Qatar കൊറോണയുടെ സാമൂഹിക വ്യാപനം കണ്ടെത്താന്‍ ഖത്തറില്‍ ഡ്രൈവ് ത്രൂ ടെസ്റ്റ്

കൊറോണയുടെ സാമൂഹിക വ്യാപനം കണ്ടെത്താന്‍ ഖത്തറില്‍ ഡ്രൈവ് ത്രൂ ടെസ്റ്റ്

ദോഹ: രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് കേസുകള്‍ കണ്ടെത്തുന്നതിനും സാമൂഹിക വ്യാപനം തിരിച്ചറിയുന്നതിനും ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡ്രൈവ് ത്രൂ ടെസ്റ്റ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, എച്ച്എംസി ആംബുലന്‍സ്, എച്ച്എംസി ലബോറട്ടറീസ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് രണ്ട് ദിവസം സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയത്.

dirve through covid test1

മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആസ്ഥാനമാക്കിയായിരുന്നു പരിശോധന. അല്‍ തുമാമ, അല്‍ വഅബ്, ലെബൈബ് എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ 2500ഓളം പേരെ പരിശോധനാ വിധേയമാക്കി. സമ്പര്‍ക്കത്തിലൂടെയുള്ള രോഗികള്‍ക്കു പുറമേ രോഗത്തിന്റെ സാമൂഹിക വ്യാപനം കണ്ടെത്തുക കൂടിയാണ് ഡ്രൈവ് ത്രൂ ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ തലത്തില്‍ അംഗീകരിച്ച മാനദണ്ഡപ്രകാരം പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ടെസ്റ്റ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നര്‍ സ്വന്തം കാറില്‍ ആരോഗ്യ കേന്ദ്രത്തിലെത്തുകയും കാറിലിരുന്നുകൊണ്ട് തന്നെ സാംപിള്‍ നല്‍കുകയും ചെയ്യും. കോട്ടണ്‍ ബഡ് മൂക്കിലേക്ക് കയറ്റിയാണ് സാംപിള്‍ ശേഖരിക്കുന്നത്. ഇത് എച്ച്എംസി ലബോറട്ടറിയിലെത്തിച്ച് പരിശോധിക്കും. പരിശോധനാ ഫാലം ഫോണിലൂടെ വിളിച്ചറിയിക്കും. കൊറോണ ബാധ സംശയിക്കുന്നവരെയല്ല വിളിച്ചു വരുത്തുന്നത്. പകരം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് റാന്‍ഡം രീതിയില്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

As part of the country wide efforts to manage the Covid-19 outbreak, MOPH in collaboration with PHCC, HMC Ambulance, HMC Laboratories and Qatar University operated drive through swabbing hubs at three PHCC health centres for two days

Most Popular