Sunday, September 26, 2021
Home Gulf Qatar ഖത്തറില്‍ കൊറോണയുടെ സാമൂഹിക വ്യാപനം; കമ്യൂണിറ്റി സര്‍വേയില്‍ 11.9 ശതമാനത്തിന് രോഗം കണ്ടെത്തി

ഖത്തറില്‍ കൊറോണയുടെ സാമൂഹിക വ്യാപനം; കമ്യൂണിറ്റി സര്‍വേയില്‍ 11.9 ശതമാനത്തിന് രോഗം കണ്ടെത്തി

ദോഹ: ഖത്തറില്‍ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി. പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ കമ്യൂണിറ്റി ട്രാക്കിങ് ആന്റ് ട്രേസിങ് സര്‍വേയില്‍ 11.9 ശതമാനത്തിന് രോഗം കണ്ടെത്തിയതായി ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

മെയ് 6, 7 തിയ്യതികളില്‍ മൂന്ന് ഹെല്‍ത്ത് സെന്ററുകളിലായി 1,308 പേര്‍ക്കു നടത്തിയ പരിശോധനയില്‍ 156 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,035 പുരുഷന്മാരെയും 273 സ്ത്രീകളെയുമാണ് പരിശോധന നടത്തിയത്. 567 പേര്‍ അല്‍ തുമാമ ഹെല്‍ത്ത് സെന്ററിലും 441 പേര്‍ അല്‍ വഅബ് ഹെല്‍ത്ത് സെന്ററിലും 300 പേര്‍ ലഅബീബ് ഹെല്‍ത്ത് സെന്ററിലുമാണ് പരിശോധനയ്ക്ക് വിധേയരായത്.

പൊതുസമൂഹത്തില്‍ കോവിഡ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നതിന് പ്രത്യേകിച്ച് ലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് പരിശോധിക്കുകയാണ് കമ്യൂണിറ്റി സര്‍വേയില്‍ ചെയ്തത്. പ്രായം, ലിംഗം, വംശം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ആളുകളെ തിരഞ്ഞെടുത്തത്. സ്വയം സന്നദ്ധരായി വന്നവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

Dr. Abdullatif Al Khal said that the Ministry of Public Health conducted a community tracking and tracing survey at three health centers on May 6 and 7.

Most Popular