Saturday, April 17, 2021
Home Newsfeed ഇഹ്തിറാസ് ആപ്പിനെ കുറിച്ച് പരാതി; വിശദീകരണവുമായി അധികൃതര്‍

ഇഹ്തിറാസ് ആപ്പിനെ കുറിച്ച് പരാതി; വിശദീകരണവുമായി അധികൃതര്‍

ദോഹ: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി സർക്കാർ പുറത്തിറക്കിയ ഇഹ്തിറാസ് ആപ്പിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃത്യമല്ലെന്ന പരാതി ഉയരുന്നു. ഇതിന് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അനുസരിച്ച് ഓരോരുത്തരുടെയും ആപ്പിൽ നിറം മാറ്റം വരേണ്ടതാണ്. എന്നാൽ ഇതു കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നതായിരുന്നു പരാതി.

വിപിഎൻ ടർബോ പോലെ, ഖത്തറിൽ അനുവദനീയമല്ലാത്ത ആപ്പുകളോ ഇതിനു സമാനമായ മറ്റു ചില ആപ്പുകളോ ഫോണിലുള്ളവർക്ക് ഇഹ്തിറാസ് ആപ് ശരിയായ രീതിൽ പ്രവർത്തിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരം അപ്പുകൾ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

 

Most Popular