Saturday, July 24, 2021
Home Newsfeed സോഷ്യല്‍ മീഡിയയില്‍ പരാതി; ചീഞ്ഞ തക്കാളി പിടിച്ചെടുത്ത് ദോഹ മുനിസിപ്പാലിറ്റി

സോഷ്യല്‍ മീഡിയയില്‍ പരാതി; ചീഞ്ഞ തക്കാളി പിടിച്ചെടുത്ത് ദോഹ മുനിസിപ്പാലിറ്റി

ദോഹ: ഡെലിവറി കമ്പനിയില്‍ നിന്ന് ചീഞ്ഞ തക്കാളി ലഭിച്ചെന്ന ട്വിറ്റര്‍ കമന്റില്‍ ഉടന്‍ ഇടപെട്ട് ദോഹ മുനിസിപ്പാലിറ്റി അധികൃതര്‍. ഫുഡ് സപ്ലൈ കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള സ്റ്റോറില്‍ റെയ്ഡ് നടത്തിയ മുനിസിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗം പരാതി വാസ്തവമാണെന്ന് കണ്ടെത്തി.

ചീഞ്ഞ തക്കാളിയും മറ്റു ഭക്ഷ്യവസ്തുക്കളും പരിശോധനയില്‍ കണ്ടെത്തി. തെറ്റായ രീതിയില്‍ സ്റ്റോര്‍ ചെയ്യുന്നതും ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതുമാണ് ഭക്ഷ്യവസ്തുക്കള്‍ മോശമകാനിടയാക്കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത തക്കാളി പിടിച്ചെടുത്ത് നശിപ്പിച്ച അധികൃതര്‍ കമ്പനിക്കെതിരേ കേസെടുത്തു. ഉപഭോക്താക്കളിലേക്ക് എത്തിക്കും മുമ്പ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും വാലിഡിറ്റിയും പരിശോധിക്കണമെന്ന് ഡെലിവറി കമ്പനിക്ക് നിര്‍ദേശം നല്‍കി.

Most Popular