Tuesday, June 22, 2021
Home Gulf Qatar ഖത്തറിലെ നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമം; കരടിന് ഷൂറാ കൗണ്‍സിലിന്റെ അംഗീകാരം

ഖത്തറിലെ നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമം; കരടിന് ഷൂറാ കൗണ്‍സിലിന്റെ അംഗീകാരം

ദോഹ: രാജ്യത്ത് നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്ന നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമത്തിന്റെ കരടിന് ഷൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇനി അമീറിന്റെ അംഗീകാരവും തുടര്‍ന്ന് ഗസറ്റില്‍ വിജ്ഞാപനവും വരുന്നതോടെ നിയമം പ്രാബല്യത്തിലാകും. ഇതോടെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉള്‍പ്പെടെ മുഴുവന്‍ വിസാ നടപടിക്രമങ്ങള്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാകും.

അടിയന്തിര സാഹചര്യങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. അപകടം മറികടക്കുന്നതുവരെ ഒരു തുകയും നല്‍കേണ്ടതില്ല. ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭിക്കുമ്പോള്‍ ഉറപ്പുവരുത്തേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും കരട് നിയമം പ്രതിപാദിക്കുന്നുണ്ട്. ഒപ്പം ദാതാവും ഇന്‍ഷൂറന്‍സ് കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴകളെ കുറിച്ചും കരടില്‍ നിര്‍ദേശങ്ങളുണ്ട്.

എന്നാല്‍ രാജ്യത്തെത്തുന്ന എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കുന്നത്. ഇതോടെ പുതിയ വിസയെടുക്കുന്നതിനും ഐഡി പുതുക്കുന്നതിനും റീ എന്‍ട്രികള്‍ക്കും എല്ലാ തരം സന്ദര്‍ശക വിസകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും.

Most Popular