Tuesday, June 22, 2021
Home Newsfeed ഖത്തറില്‍ വാക്‌സിനേഷന്‍ നിശ്ചിത ശതമാനം പൂര്‍ത്തിയായാല്‍ വാക്‌സിനെടുക്കാത്തവര്‍ക്കും ഇളവുകള്‍

ഖത്തറില്‍ വാക്‌സിനേഷന്‍ നിശ്ചിത ശതമാനം പൂര്‍ത്തിയായാല്‍ വാക്‌സിനെടുക്കാത്തവര്‍ക്കും ഇളവുകള്‍

ദോഹ: രാജ്യത്ത് നിശ്ചിത ശതമാനം ആളുകള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ വാക്‌സിനെടുക്കാത്തവര്‍ക്കും എടുത്തവരുടെ അതേ ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സുഹ അല്‍ ബയാത്. വാക്‌സിനേഷന്‍ ലക്ഷ്യത്തിലെത്തുന്നതോടെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വീകരിക്കാത്തവര്‍ക്കും ലഭിക്കും. ഖത്തറില്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമല്ലെന്നും ഡോ. സുഹ അല്‍ ബയാത് വിശദീകരിച്ചു. ഖത്തറില്‍ വാക്‌സിനേഷന്‍ 80-90 ശതമാനം പൂര്‍ത്തിയാക്കിയാല്‍ ജീവിതം സാധാരണ നിലയിലാവുമെന്ന് ആരോഗ്യ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഖത്തറില്‍നിന്ന് കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. വാക്‌സിനേഷനെടുത്തവരുടെ ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കും. കൂടുതല്‍ ആളുകള്‍ വാക്‌സിനെടുക്കുന്നതോടെ വൈറസിന്റെ വ്യാപനം കുറയും. സാധ്യമാകുന്ന എല്ലാവരും വാക്‌സിനെടുക്കാന്‍ മുന്നോട്ടുവരണമെന്നും അവര്‍ വ്യക്തമാക്കി.
ALSO WATCH

Most Popular