Thursday, June 17, 2021
Home Newsfeed കളി സൂക്ഷ്മമായി നിരീക്ഷിച്ച് ഇടപെടുന്ന മെഡിക്കല്‍ ടീം; ഖത്തര്‍ ലോക കപ്പില്‍ കണ്‍കഷന്‍ സ്‌പോട്ടേഴ്‌സ്

കളി സൂക്ഷ്മമായി നിരീക്ഷിച്ച് ഇടപെടുന്ന മെഡിക്കല്‍ ടീം; ഖത്തര്‍ ലോക കപ്പില്‍ കണ്‍കഷന്‍ സ്‌പോട്ടേഴ്‌സ്

സൂറിച്: തലക്ക് പരിക്കേറ്റ് വീഴുന്ന കളിക്കാര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ പകരക്കാരെ ഇറക്കുന്നത് നിര്‍ദേശിക്കാനും ‘കണ്‍കഷന്‍ സ്‌പോട്ടേഴ്‌സി’നെ അവതരിപ്പിച്ച് ഫിഫ. ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബാളില്‍ ടീമുകളുടെ ഡഗ് ഔട്ടിന് പുറത്തായി കളി സൂക്ഷ്മായി നിരീക്ഷിക്കുന്ന ഈ വിദഗ്ധ മെഡിക്കല്‍ സംഘമുണ്ടാവും.

വീഡിയോ റിപ്ലെകളുടെ സഹായത്തോടെ തലക്കേല്‍ക്കുന്ന പരിക്കുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കുകയാണ് കണ്‍കഷന്‍ സ്‌പോട്ടേഴ്‌സിന്റെ ലക്ഷ്യം. ബന്ധപ്പെട്ട ടീം ഡോക്ടര്‍മാര്‍ക്ക് പരിക്കിന്റെ ഗൗരവം ബോധ്യപ്പെടുത്തലും ആവശ്യമെങ്കില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന് നിര്‍ദേശിക്കലുമെല്ലാം ഡഗ്ഔട്ടിനരികിലെ ഈ ടീമിന്റെ ഉത്തരവാദിത്തമാവും.

ഫിഫയുടെ പുതിയ മെഡിക്കല്‍ ഡയറക്ടറായ ആന്‍ഡ്ര്യൂ മാസിയാണ് ഇക്കാര്യം വിശദമാക്കിയത്. അമേരിക്കയിലെ നാഷനല്‍ ഫുട്ബാള്‍ ലീഗില്‍ 2012 മുതലും റഗ്ബി യൂനിയനില്‍ 2018 മുതലും കണ്‍കഷന്‍ സ്‌പോട്ടേഴ്‌സുണ്ട്.

തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്ന താരത്തെ പിന്‍വലിച്ച് പകരക്കാരനെ ഇറക്കാന്‍ അനുവദിക്കുന്ന ‘കണ്‍ക്ഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിന്’ ഫിഫ കഴിഞ്ഞ ഡിസംബറില്‍ അനുമതി നല്‍കിയിരുന്നു. ഒരു ടീം അനുവദനീയമായ സബ്‌സ്റ്റിറ്റിയൂഷന്‍ പൂര്‍ത്തിയാക്കിയശേഷം, ഏതെങ്കിലും കളിക്കാരന് തലക്ക് ഗുരുതര പരിക്കേറ്റാല്‍ പകരക്കാരനെ ഇറക്കാന്‍ അനുവദിക്കുന്നതാണ് കണ്‍കഷന്‍ സബ്.
ALSO WATCH

Most Popular