Sunday, June 20, 2021
Home Gulf Qatar കാലിഗ്രഫി മത്സരം നടത്തുന്നു

കാലിഗ്രഫി മത്സരം നടത്തുന്നു

രിസാല സ്റ്റഡി സര്‍ക്കിള്‍ റമളാനില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍തീലി’നോടനുബന്ധിച്ച് കാലിഗ്രഫി മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. ‘റമളാന്‍ മുബാറക്ക് സഈദ്, കുല്ല ആം വ അന്‍തും ബി ഖൈര്‍’ എന്ന അറബി വാക്യങ്ങളാണ് എഴുതാന്‍ ഉപയോഗിക്കേണ്ടത്. പ്രായപരിധിയില്ലാതെ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

എന്‍ട്രികള്‍ +91 99 46 30 10 36 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ [email protected] എന്ന ഇമെയിലിലേക്കോ 28-4-2021 രാത്രി 09 ന് മുമ്പ് അയക്കേണ്ടതാണ്.ഏപ്രില്‍ 30 വെള്ളിയാഴ്ച നടത്തുന്ന നാഷണല്‍ തര്‍തീല്‍ സംഗമത്തില്‍ വിജയികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ പ്രഭാഷണം, ഖുര്‍ആന്‍ ക്വിസ്, ഹിഫ്‌ള് എന്നിവയാണ് പ്രധാന മത്സരയിനങ്ങള്‍, നാഷനല്‍ തര്‍തീല്‍ മത്സരത്തില്‍ സെന്‍ട്രലുകളില്‍ നിന്ന് വിജയികളായ നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് RSC ഖത്വര്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Most Popular