Thursday, September 23, 2021
Home Gulf Qatar ഖത്തറിലേക്കു വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാരന്റീന്‍ ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടു; റിട്ടേണ്‍ ടിക്കറ്റില്‍ പോകുന്നവര്‍ക്ക് ഹോട്ടല്‍ ബുക്ക്...

ഖത്തറിലേക്കു വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാരന്റീന്‍ ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടു; റിട്ടേണ്‍ ടിക്കറ്റില്‍ പോകുന്നവര്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യാതെ രാജ്യംവിടാനാവില്ല

ദോഹ: ഖത്തറിലേക്കു വരുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 14 ദിവസത്തെ ക്വാരന്റീനുള്ള ഹോട്ടലുകളുടെ പട്ടിക സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ പുറത്തുവിട്ടു. ഖത്തറില്‍ നിന്ന് പുറത്തേക്കു പോകുന്നവര്‍ റിട്ടേണ്‍ ടിക്കറ്റുമായാണ് പോകുന്നതെങ്കില്‍ 14 ദിവസത്തെ ഹോട്ടല്‍ ബുക്ക് ചെയ്ത് മാത്രമേ അവര്‍ക്ക് രാജ്യം വിടാനാവൂ. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ഈ വൗച്ചര്‍ റീഫണ്ട് ചെയ്യാനാവില്ല. തിരിച്ചുവരുന്ന യാത്രാ തിയ്യതിയില്‍ മാറ്റമുണ്ടെങ്കില്‍ ഹോട്ടല്‍ റിസര്‍വേഷന്‍ അതിന് അനുസരിച്ച് മാറ്റാവുന്നതാണ്.

ക്വാരന്റീന്‍ സൗകര്യമുള്ള ഹോട്ടലുകള്‍.
1. ഡുസിറ്റ് ദോഹ
2. ദി വെസ്റ്റിന്‍ ദോഹ ഹോട്ടല്‍ ആന്റ് സ്പാ
3. ടൈം റാകോ ഹോട്ടല്‍
4. ദി ടൗണ്‍ ഹോട്ടല്‍
5. എസ്ദാന്‍ ഹോട്ടല്‍സ് ദോഹ- ടവര്‍ 2
6. മാരിയറ്റ് മാര്‍ക്വിസ് സിറ്റി സെന്റര്‍ ദോഹ ഹോട്ടല്‍
7. അല്‍ റയ്യാന്‍ ഹോട്ടല്‍ ദോഹ, കുറിയോ കളക്ഷന്‍ ബൈ ഹില്‍ട്ടണ്‍
8. സിറ്റി സെന്റര്‍ റൊട്ടാന ദോഹ ഹോട്ടല്‍
9. കിങ്‌സ്‌ഗേറ്റ് ദോഹ ഹോട്ടല്‍
10. മില്ലേനിയം സെന്‍ട്രല്‍ ഹോട്ടല്‍
11. മില്ലേനിയം പ്ലാസ ഹോട്ടല്‍
12. വിന്‍ദാം ഗ്രാന്‍ഡ് റീജന്‍സി ദോഹ ഹോട്ടല്‍
13. ഡുസിറ്റ് ഡി2 സല്‍വ ദോഹ
14. എസ്ദാന്‍ ഹോട്ടല്‍സ് ദോഹ- ടവര്‍ 1
15. ഗ്രാന്‍ഡ് റീഗല്‍ ഹോട്ടല്‍
16. ഹോളിഡേ വില്ല ഹോട്ടല്‍ ആന്റ് റസിഡന്‍സ്
17. കെ108 ഹോട്ടല്‍
18. ലാ വില്ല ഹോട്ടല്‍
19. സഫീര്‍ ഹോട്ടല്‍

Confirmed reservation at designated quarantine hotel required before departure: QCAA


 

Most Popular