Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ ഇനി ജോലി മാറ്റത്തിനുള്ള അപേക്ഷയോടൊപ്പം രാജി പകര്‍പ്പും ഓഫര്‍ ലെറ്ററും വേണം

ഖത്തറില്‍ ഇനി ജോലി മാറ്റത്തിനുള്ള അപേക്ഷയോടൊപ്പം രാജി പകര്‍പ്പും ഓഫര്‍ ലെറ്ററും വേണം

ദോഹ: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് ഖത്തര്‍. തൊഴിലാളികളുടേയും സ്ഥാപനങ്ങളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഇനി ജോലി മാറ്റത്തിനുള്ള അപേക്ഷയോടൊപ്പം നിലവിലുള്ള ജോലിയയില്‍ നിന്നും രാജി സമര്‍പ്പിച്ചതിന്റെ കോപ്പിയും പുതിയ കമ്പനിയുടെ സീലും ഒപ്പുമുള്ള ഓഫര്‍ ലെറ്ററും വേണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

അപേക്ഷ ലഭിക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം ജോലി മാറ്റം അംഗീകരിച്ചുവെന്നതിന്റെ തെളിവല്ല. അപേക്ഷ ലഭിച്ചചുവെന്ന് മാത്രമേ അത് സൂചിപ്പിക്കുന്നുള്ളൂ. സ്വീകരിച്ച അപേക്ഷകനും തൊഴിലുടമക്കും രണ്ടാമതൊരു സന്ദേശം ലഭിക്കും. അതോടെ നോട്ടീസ് പിരിയഡും മറ്റു ഉത്തരവാദിത്തങ്ങളും തീര്‍ത്ത് തൊഴില്‍ മാറ്റത്തിന് തയ്യാറാകണം. രണ്ട് വര്‍ഷമോ അതിലധികമോ സേവനം ചെയ്ത കമ്പനിയില്‍ നിന്നും ജോലി മാറുമ്പോള്‍ രണ്ട് മാസത്തെ നോട്ടീസ് പിരിയഡ് വേണം. അതില്‍ കുറവാണെങ്കില്‍ ഒരു മാസത്തെ നോട്ടീസ് പിരിയഡ് മതിയാകും. എന്നാല്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കുന്ന തൊഴില്‍ മാറ്റ അപേക്ഷകള്‍ വ്യക്തമായ മാനദണ്ഡങ്ങളോടെ വിലയിരുത്തിയ ശേഷമാണ് സ്വീകരിക്കുകയോ തിരസ്‌ക്കരിക്കുകയോ ചെയ്യുക.

അതുപോലെ തന്നെ പുതുതായി ജോലി മാറുന്ന കമ്പനി വെയിജ് പ്രൊട്ടക്ഷന്‍ സിസ്റ്റവും മറ്റു തൊഴില്‍ നിയമങ്ങളും പാലിക്കുന്നതാവണം. തൊഴിലാളികളും തൊഴിലുടമകളും പരസ്പരം ഉത്തരരവാദിത്തങ്ങളും ബാധ്യതകളും നിര്‍വഹിക്കുമ്പോഴാണ് തൊഴിലന്തരീക്ഷം കൂടുതല്‍ ഊഷ്മളമാവുകയെന്ന് തൊഴില്‍ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ അല്‍ ഒബൈദ്‌ലി പറഞ്ഞു.

Most Popular