ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. ബോറിസ് ജോണ്‍സനെ ഇന്നലെ രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്.
ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മോശമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍എച്ച്എസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
പ്രധാനമന്ത്രിയുടെ ചുമതലകള്‍ താല്കാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിര്‍വഹിക്കും. മാര്‍ച്ച് 27നാണ് ബോറിസിന് കോവിഡ് സ്ഥിരീകരിച്ചത്.
Corona: Boris Johnson in ICU