Wednesday, September 22, 2021
Home Gulf Qatar ഖത്തറില്‍ 54 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു; 9 പേര്‍ക്ക് രോഗവിമുക്തി

ഖത്തറില്‍ 54 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു; 9 പേര്‍ക്ക് രോഗവിമുക്തി

ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച 54 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 9 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ മൊത്തം രോബാധിതരുടെ എണ്ണം 835 ആയി.

ഖത്തറിലേക്ക് യാത്ര കഴിഞ്ഞെത്തിയവരും നേരത്തേയുള്ള രോഗികളുമായി ബന്ധപ്പെട്ടവരുമാണ് പുതിയ രോഗികള്‍. ഇതുവരെയായി 71 പേര്‍ക്ക് ഖത്തറില്‍ രോഗം ഭേദമായി. 24825 പേര്‍ക്കാണ് ഇതിനകം രോഗപരിശോധന നടത്തിയത്.


Most Popular