X
ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; 1830 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; 1830 പേര്‍ക്ക് രോഗബാധ

personmtp rafeek access_timeFriday May 22, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ദോഹ: ഖത്തറില്‍ ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 1,830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 605 പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 19 ആയി.

പുതിയ കണക്കുകള്‍ പ്രകാരം 40,481 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7893 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 5160 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,80,642 ആയി. 32,569 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 175 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്. 24 മണിക്കൂറിനിടെ 13 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

50 വയസ്സുകാരനും 43 വയസ്സുകാരനുമാണ് ഇന്ന് മരിച്ചത്. ഇരുവരും ഐസിയുവില്‍ ചികില്‍സയിലായിരുന്നു.

Coronavirus claims 2 more lives as 1,830 test positive in Qatar


 

SHARE :
folder_openTags
content_copyCategory