Monday, April 12, 2021
Home Gulf Qatar ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 230 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 230 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 205 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥീരികരിച്ചവരില്‍ 33 പേര്‍ യാത്രക്കാരാണ്.

അതേ സമയം, ഇന്ന് 230 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,841 ആയി കുറഞ്ഞു.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 230 ആയി. രാജ്യത്ത് ഇതുവരെ 128,099 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 377 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 33 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. 6703 പേരാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 9,34,283 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

Coronavirus claims one more life as 205 test positive on Sunday


 

Most Popular