Thursday, August 5, 2021
Home Gulf Qatar മഹാമാരിയുടെ 22ാം വാരം; ഖത്തറില്‍ ഏറിയും കുറഞ്ഞും കോവിഡ് കേസുകള്‍

മഹാമാരിയുടെ 22ാം വാരം; ഖത്തറില്‍ ഏറിയും കുറഞ്ഞും കോവിഡ് കേസുകള്‍

ദോഹ: കോവിഡ് വ്യാപനത്തിന്റെ 22ാം വാരത്തില്‍ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടത്തിലാണ് ഖത്തര്‍. വലിയ തോതിള്ള വ്യാപനത്തില്‍ നിന്ന് കോവിഡ് കര്‍വ് നിരപ്പാക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് രാജ്യം. ജൂലൈ 23 മുതല്‍ 30വരെയുള്ള വാരം ഖത്തറിലെ കോവിഡ് കേസുകള്‍ ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോകുന്നത്.

പോസിറ്റീവ് കേസുകള്‍

Qatar new-cases-30-july-2020
ജൂലൈ 23ന് 373 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ജൂലൈ 26 ഒഴിച്ച് പുതിയ കേസുകള്‍ ക്രമേണ ഉയര്‍ന്നു. 26ന് കേസുകള്‍ വലിയ തോതില്‍ കുറഞ്ഞ് 269ല്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള രണ്ട് ദിവസം കേസകള്‍ വര്‍ധിച്ച് 283ലെത്തി. 29ന് വീണ്ടും കുറഞ്ഞ് 273ലെത്തി. തുടര്‍ന്ന് ജൂലൈ 30ന് വീണ്ടും കൂടി 307 ആയി.

രോഗമുക്തരുടെ എണ്ണം

Qatar recoveries-30-july-2020
ജൂലൈ 23ന് 377 ആയിരുന്നു രോഗമുക്തരുടെ എണ്ണം. അടുത്ത ദിവസം ചെറിയ വര്‍ധനവുണ്ടായി. ഏറ്റവും കുറവ് രോഗമുക്തി ഉണ്ടായത് ജൂലൈ 29ന്, 246 പേര്‍ക്ക്. രോഗമുക്തരുടെ എണ്ണം കുറയുന്നതായി തോന്നാമെങ്കിലും പോസിറ്റീവ് കേസുകള്‍ പരിഗണിക്കുമ്പോള്‍ ആകെ നിലവിലുള്ള രോഗികളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വരുന്നില്ല.

മരണ നിരക്ക്

Qatar deaths-30-july-2020
ജൂലൈ 23ന് 1 മരണമാണ് റിപോര്‍ട്ട് ചെയ്തത്. 28നും 29നും 30നും രണ്ട് മരണങ്ങള്‍ വീതം റിപോര്‍ട്ട് ചെയ്തതാണ് ഏറ്റവും കൂടിയ നിരക്ക്. ജൂലൈ 24,25,27 തിയ്യതികളില്‍ മരണമൊന്നും റിപോര്‍ട്ട് ചെയ്തില്ല. പോയ വാരത്തെ അപേക്ഷിച്ച് മരണനിരക്ക് കുറയുന്നതായാണ് കാണുന്നത്.

ശക്തമായ നടപടികളിലൂടെ കോവിഡ് വ്യാപന നിരക്കും പുതിയ പോസിറ്റീവ് കേസുകളും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണവും ഓരോ ആഴ്ച്ചയിലും കുറച്ചുകൊണ്ടുവരാന്‍ ഖത്തറിന് സാധിക്കുന്നുണ്ട്.

Most Popular