Saturday, June 19, 2021
Home Gulf Qatar ഖത്തറില്‍ കൊവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു; 1204 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ കൊവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു; 1204 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 1204 പേര്‍ കൂടി കൊവിഡ് ബാധയില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 96107 ആയി. ഇന്ന് നാലു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 138 ആയി. ഇന്നു പുതുതായി 608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5308 പേരാണ്. 712 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 154 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. എട്ടു പേരെയാണ് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

Coronavirus: Qatar reports 608 new Covid-19 cases

Most Popular