Sunday, April 11, 2021
Home Gulf Qatar ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 216 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 216 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് 216 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേര്‍ക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 81 വയസ്സുകാരനാണ് മരിച്ചത്. 198 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരിച്ചത്.

അതേസമയം, ഖത്തറില്‍ ഇന്ന് 228 പേര്‍ രോഗമുക്തരായി. 1,15,895 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 2,901 പേരാണ്. ഇതില്‍ 389 പേരാണ് ആശുപത്രിയിലുള്ളത്. 65 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,914 പേരില്‍ കോവിഡ് പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 6,34,745 പേരില്‍ പരിശോധന നടത്തിയതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

COVID-19: 1 death, 216 new cases and 228 recoveries in Qatar on Tuesday

Most Popular