Sunday, August 1, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ്; 285 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ്; 285 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുതായി 285 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 108,539 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,088 പേരാണ്.

ഇന്ന് നടത്തിയ 2,931 പരിശോധനകളില്‍ നിന്നാണ് 267 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 389 പേരാണ്. അതേസമയം, തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ ഇന്ന് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 178 ആയി. നിലവില്‍ 75 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

Most Popular