Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം പിന്നെയും കുറഞ്ഞു; ഇനി ചികില്‍സയിലുള്ളത് 3000ഓളം പേര്‍ മാത്രം

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം പിന്നെയും കുറഞ്ഞു; ഇനി ചികില്‍സയിലുള്ളത് 3000ഓളം പേര്‍ മാത്രം

ദോഹ: ഖത്തറില്‍ ഇന്ന് 373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. 91 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 164 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 377 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 1,05,018 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,062 പേരാണ്. 530 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 114 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറു പേരെയാണ് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

COVID-19: 1 death, 373 new cases and 377 recoveries in Qatar on Thursday


 

Most Popular