Friday, August 6, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 494 പേര്‍ക്ക് കൊവിഡ്; ഒരു മരണം

ഖത്തറില്‍ ഇന്ന് 494 പേര്‍ക്ക് കൊവിഡ്; ഒരു മരണം

ദോഹ: ഖത്തറില്‍ പുതുതായി 494 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 531 പേര്‍ക്കാണ് രോഗം ഭേദമായത്. 1,02,168 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

കോവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 152 ആയി. 9 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 135 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. 45 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 564 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

COVID-19: 1 death, 494 new cases and 531 recoveries in Qatar on Thursday

Most Popular