Friday, June 25, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; 1,545 പേര്‍ കൂടി രോഗമുക്തരായി

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; 1,545 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 1,545 പേര്‍ കോവിഡ് മുക്തരായി. 1,176 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് ഒരു കോവിഡ് മരണം പോലും റിപോര്‍ട്ട് ചെയ്തിട്ടില്ല.

നിലവില്‍ 17,979 പേരാണ് ചികില്‍സയിലുള്ളത്. 99 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. ഖത്തറില്‍ ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചത് 89,579 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ 17 പേരെ കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 225 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്.


 

Most Popular