Saturday, June 12, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 197 പേര്‍ക്കു കോവിഡ്; 212 പേര്‍ കൂടി രോഗമുക്തരായി

ഖത്തറില്‍ ഇന്ന് 197 പേര്‍ക്കു കോവിഡ്; 212 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 197 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 212 പേര്‍ രോഗമുക്തരാവുകയും ചെയ്തു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ യാത്രക്കരാണ്. സമ്പര്‍ക്കത്തിലൂടെ 173 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,689 ആയി കുറഞ്ഞു.

രാജ്യത്ത് ഇന്നും കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 232. ഖത്തറില്‍ ഇതുവരെ 129,996 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 336 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇന്ന് അഞ്ചു പേരെക്കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആകെ 41 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. 11584 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 9,84,312 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

COVID-19: 197 new cases in Qatar on Monday


 

Most Popular